ഒറ്റ നോട്ടത്തില്‍
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തൃശൂർ ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാണ്. ഗ്രാമീണ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഗ്രാമപഞ്ചായത്തുകൾക്ക് ഭരണപരമായ പിന്തുണ നൽകുകയും ചെയ്യുന്നതാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാന ചുമതല.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള ഗ്രാമപഞ്ചായത്തുകൾ:
ദേശമംഗലം ഗ്രാമപഞ്ചായത്ത് : 23.34 ച.കീ.മീ
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് : 32.12 ച.കീ.മീ
മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് : 44.28 ച.കീ.മീ
തെക്കുംകര ഗ്രാമപഞ്ചായത്ത് : 55.20 ച.കീ.മീ
വരവൂർ ഗ്രാമപഞ്ചായത്ത് : 29.76ച.കീ.മീ
അതിരുകൾ
കിഴക്ക് : പഴയന്നൂർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തുകൾ
പടിഞ്ഞാറ് : തൃത്താല, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തുകളും വടക്കാഞ്ചേരി
മുനിസിപ്പാലിറ്റിയും
തെക്ക് : പുഴയ്ക്കൽ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തുകൾ
വടക്ക് : പട്ടാമ്പി, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തുകൾ
ഭൂപ്രകൃതി
തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്ത് തലപ്പിള്ളി താലൂക്കിൽ മച്ചാട് മലയുടെ മടിത്തട്ടിൽ പരന്ന് കിടക്കുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കുന്നുകളും മലകളും കാടുകളും മേടുകളും പീഠഭൂമിയും ചെരിവ് തലങ്ങളും സമതലങ്ങളുമെല്ലാം ചേർന്ന വൈവിദ്ധ്യ മാർന്ന ഒരു ഭൂമികയാണ്. സമുദ്ര നിരപ്പിൽ നിന്നും 75 മീറ്റർ ഉയരത്തിലുള്ള ഈ പ്രദേശത്ത് ചെമ്മണ്ണ്, കളിമണ്ണ്, കറുത്തമണ്ണ്, മണൽ കലർന്ന മണ്ണ് എന്നിവയെല്ലാം കാണപ്പെടുന്നു
ജനസംഖ്യ : 121373
പുരുഷന്മാർ : 58355
സ്ത്രീകൾ : 63018
പട്ടികജാതിക്കാർ :17718
പുരുഷന്മാർ : 8624
സ്ത്രീകൾ : 9094
പട്ടികവർഗക്കാർ : 168
പുരുഷന്മാർ : 80
സ്ത്രീകൾ : 88
ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടുന്ന നിയമസഭ മണ്ഡലങ്ങൾ : വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം
ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലം : ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ : 1. വള്ളത്തോൾ നഗർ, 2. വാഴാനി,
3. എരുമപ്പെട്ടി, 4. ചേലക്കര
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ
1. കൊണ്ടയൂർ
2. ദേശമംഗലം
3. വരവൂർ
4. ഇരുന്നിലംകോട്
5. മുള്ളൂർക്കര
6. ആറ്റൂർ
7. വാഴാനി
8.. മലാക്ക
9. തെക്കുംകര
10 കുണ്ടന്നൂർ
11. മങ്ങാട്
12. എരുമപ്പെട്ടി
13 തളി
14 തലശ്ശേരി
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള വില്ലേജുകൾ: 18